ഉയര്‍ന്ന ബിപി മരണത്തിലേക്കും നയിക്കാം

പലപ്പോഴും ബിപി നോക്കുമ്പോള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ അതിനെ ആളുകള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍, ഉയർന്ന ബിപി മരണത്തിന് കാരണമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? അതെ…., ഉയർന്ന ബിപി മൂലം മരണം വരെ സംഭവിക്കാം. ശരീരത്തിലൂടെ ഒഴുകി നടക്കുന്ന രക്തം, നമ്മുടെ ഹൃദയം പമ്പ് ചെയ്യുമ്പോള്‍ രക്തധമനിയുടെ ഭിത്തിയില്‍ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തത്തില്‍ അലിയിച്ചു എത്തിക്കാൻ വേണ്ടിയാണ് ഹൃദയം നിർത്താതെ ഇങ്ങനെ പമ്പ് ചെയ്യുന്നത്. സ്ഫഗ്‌മോമനോമീറ്റർ എന്ന ഉപകരണത്തിലെ മെർകുറിയുടെ സഹായത്തോടെയാണ് രക്തസമ്മർദ്ദം അളക്കുന്നത്. രക്തസമ്മർദം കൂടുമ്പോള്‍ സ്വഭാവികമായും 120/80ല്‍ നിന്നും കൂടും. 130-140 വരെയും 80-90 വരെയും കൂടുമ്പോള്‍ സ്റ്റേജ് -1 ഹൈപ്പർടെൻഷനില്‍ എത്തിയതെന്നാണ് സൂചന. അതേസമയം, 140-180 വരെയും 90-120 വരെയും സ്റ്റേജ്-2 ഹൈപ്പർടെൻഷന്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് മാറുകയാണ്. എന്നാല്‍, 180/120-ന് മുകളില്‍ ആകുമ്പോള്‍ ബിപിയെ സൈലന്‍റ് കില്ലർ എന്ന് വിശേഷിപ്പിക്കാം. സാധാരണയായി 180-ല്‍ മുകളില്‍ പോകുമ്പോഴാണ് ആളുകള്‍ ചികിത്സ തേടുന്നത്. എന്നാല്‍, ലക്ഷണമില്ല എന്ന് കരുതി രക്തസമ്മർദ്ദം നിങ്ങളുടെ ശരീരത്തില്‍ തകരാറുണ്ടാക്കില്ല എന്നല്ല, നിങ്ങള്‍ അറിയാതെ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ടാണ് രക്തസമ്മർദത്തെ സൈലന്‍റ് കില്ലർ എന്ന് വിളിക്കുന്നത്. ഇനിയും ചികിത്സ തേടിയില്ലായെങ്കില്‍ മരണം ഉറപ്പാണ്. സ്ഥിരമായി ബിപി കൂടുന്നവരുടെ ഹൃദയം രക്തം പമ്പ് ചെയാൻ എപ്പോഴും കൂടുതല്‍ മർദ്ദം ചെലുത്തണ്ടി വരും. ഇത് കാലക്രമേണ ഹൃദയത്തിന്‍റെ നാല് അറകളില്‍ ഒന്നായ ലെഫ്റ്റ് വെൻട്രിക്കിളിന്‍റെ പേശികള്‍ കൂടുതല്‍ കട്ടിയാവാനും ഭിത്തികള്‍ വണ്ണം വെയ്ക്കാനും അങ്ങനെ ഈ അറയുടെ വലുപ്പം കുറയാനും സാധ്യതയുണ്ട്. അതുമൂലം, രക്തത്തിന്‍റെ അളവ് ഇതില്‍ കുറയുകയും പിന്നീട് കാർഡിയാക് അറസ്റ്റ് വന്ന് മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുമാത്രമല്ല, ഉയർന്ന ബിപി വൃക്കകളെയും ബാധിക്കും. സ്ഥിരമായി ഉയർന്ന ബിപി വൃക്കയില്‍ കേടുപാടുകള്‍ ഉണ്ടാക്കി ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാക്കും, ഇത് കാലക്രമേണ രോഗിയെ ഡയാലിസിസിലേക്ക് നയിക്കും. കൂടാതെ, ബിപി കൂടി അത് തലച്ചോറിലേക്കുള്ള ധമനികളില്‍ അമിതമായ മർദ്ദം ഉണ്ടാക്കി അവിടം പൊട്ടാനും തലച്ചോറില്‍ ആന്തരികസ്രാവം ഉണ്ടാക്കി സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കി പെട്ടന്ന് തന്നെ മരിക്കാനോ നീണ്ട കോമ അവസ്ഥയില്‍ എത്താനുമെല്ലാം സാധ്യത കൂടുതലാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.