ഊട്ടിയ്ക്ക് തൊട്ടടുത്തുണ്ട് വേറെ ലെവൽ സ്പോട്ട്; വെറും 6 കി.മീ മാത്രം, സഞ്ചാരികളുടെ പ്രിയപ്പെട്ട ടൈഗ‍ര്‍ ഹിൽ

കുന്നുകളും അംബര ചുംബികളായ മലനിരകളും കോടമഞ്ഞും പച്ചപ്പുമെല്ലാം വിനോദ സഞ്ചാരികളുടെ വീക്ക്നെസ്സാണ്. കേരളത്തിൽ വിവിധ ജില്ലകളിൽ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാൽ, തണുപ്പെന്നും കോടമഞ്ഞെന്നും കേൾക്കുമ്പോൾ ദക്ഷിണേന്ത്യക്കാരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. തണുത്ത കാറ്റ്… ഇളം വെയിൽ… മഞ്ഞ്… താഴ്വരകൾ… ഇതിനൊപ്പം കൂടിക്കലർന്ന തണുത്ത കാലാവസ്ഥയൊക്കെയാണ് ഊട്ടിയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് എത്തുക.

യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രതേകിച്ച് മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത സ്ഥലമാണ് ഊട്ടി. അതിനാൽ തന്നെ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് തന്നെയാണെന്ന് പറയാം. ഈ തിരക്കിൽ നിന്നെല്ലാം മാറി ഊട്ടിയിൽ മറ്റൊരിടമുണ്ട്. അതാണ് ‘ടൈഗർ ഹിൽസ്’. ദൊഡാബെട്ട കൊടുമുടിയുടെ മടിത്തട്ടിൽ കിടക്കുന്ന ടൈഗർ ഹിൽസ് ആരെയും ആകർഷിക്കുന്ന മനോഹരമായ ഒരു സ്ഥലമാണ്.

ഈ കുന്നിൻ മുകളിൽ എത്തിയാൽ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള ഒരു വലിയ ജലസംഭരണി, ഇടതൂർന്ന വനമേഖല, പാറക്കൂട്ടങ്ങൾ, ആഴത്തിലുള്ള മലയിടുക്കുകൾ എന്നിവയൊക്കെ കാണാം. കൂടാതെ ഒരു പുരാതന ഗുഹയും ഇവിടെയുണ്ട്. പകൽ സമയത്ത് മൂടൽമഞ്ഞാണ്. ട്രെക്കിം​ഗ് – ഹൈക്കിം​ഗ് പ്രേമികളുടെ പ്രിയപ്പെട്ട ഇടം തന്നെയാണ് ടൈഗർ ഹിൽസ്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.