കാട്ടിക്കുളം: യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും SSLC, PLUS TWO, USS, LSS വിജയികളെ കാട്ടിക്കുളം SNDP ഹാളിൽ വെച്ച് അനുമോദിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി വി സഹദേവൻ, മെമ്പർ കെ സിജിത്ത്, ഗിരിജ ടീച്ചർ, ആഷിക് മാഷ്, ശ്രീജിത്ത് കെ കെ, രാകേഷ് കെ ജി, ശരൺ കെഎസ് എന്നിവർ സംസാരിച്ചു. യുവധാര സ്വായശ്രയ സംഘആംഗങ്ങളും രക്ഷിതാകളും പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്