തൊഴിലന്വേഷകർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും; ജോബ് വെൻഡേർസ് മീറ്റ് സംഘടിപ്പിച്ചു.

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് വെൻഡേർസ് മീറ്റ് സംഘടിപ്പിച്ചു.  
കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്റ്റ് ക്ലബ് ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച ‘സ്‌മൈൽ’ ജോബ് വെൻഡേർസ് മീറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്യ്തു. 19 നും 59 നും ഇടയിൽ പ്രായമുള്ള, തൊഴിൽ ചെയ്യാൻ സന്നദ്ധരായവരെ കണ്ടെത്തി അനുയോജ്യമായ മേഖലയിൽ പരിശീലനം നൽകി വിദഗ്ധരാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണികളിൽ വിദഗ്ധ പരിശീലനം നൽകി ഉദ്യോഗാർത്ഥികൾക്ക്  മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  

പ്രാദേശിക തൊഴിൽ സംരംഭകരുമായി നേരിട്ട് സംവദിച്ച് അവർക്കാവശ്യമായ വിദഗ്ധ തൊഴിലുകൾ അധികൃതർ ലിസ്റ്റ് ചെയ്യ്തു. അസാപ്, കേസ് (കെഎഎസ്ഇ), കില തുടങ്ങിയ എജൻസികളിലെ പരിശീലകർ പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനം പൂർത്തിയായ ശേഷം ഉദ്യോഗാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകി അതാത് സംരംഭകരുമായി ബന്ധപ്പെടുത്തും.
ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ സംരംഭകർ ചൂണ്ടി കാട്ടി.  

ഇംഗ്ലീഷ് ഭാഷയിലുള്ള അപര്യാപ്തത, പേഴ്സണാലിറ്റി ഡവലപ്മെന്റ്, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവ മെച്ചപ്പെടുത്താൻ ആവശ്യമായ പരിശീലനം നൽകാനും
വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള ജില്ലയായതിനാൽ, ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ടൂറിസം കോഴ്സുകൾ ആരംഭിക്കാനും ട്രക്കിംഗ്, കയാക്കിംഗ്, പാറകയറ്റം തുടങ്ങിയ സാഹസിക ടൂറിസത്തിനാവശ്യമായപരിശീലനം നൽകാനുമുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.

ചെറുകിട സംരംഭങ്ങൾക്ക് മികച്ച ബ്രാൻഡിങ്‌ നൽകി സംരംഭം വളർത്തുന്നതിലൂടെ പ്രാദേശികർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ജില്ലയിലെ ക്ഷീരമേഖല ഉപയോഗപ്പെടുത്തി പാലുൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റുകൾ തുടങ്ങുക,
കാർഷിക മേഖലയിലെ ആധുനിക യന്ത്രങ്ങൾ കൈകാര്യം ചെയ്യാൻ ട്രയിനിങ് സെന്ററുകൾ സ്ഥാപിക്കുക, വ്യാപാര സ്ഥാപനങ്ങളിലും ഫാക്ടറികളിലും ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരം കണ്ടെത്തൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും വലിയ അപകടങ്ങൾ ഒഴിവാക്കാനും, നിയമങ്ങൾ പാലിക്കാനും സർക്കാർ നൽകുന്ന പെസോ ലൈസന്‍സ്‌ ലഭ്യമാക്കൽ തുടങ്ങി നിരവധി സാധ്യതകൾ സംരംഭകർ വിശദീകരിച്ചു.

ഒന്നര വര്‍ഷത്തിനകം അഞ്ച് ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ സ്‌കില്‍ പരിശീലനം ലഭ്യമാക്കും. ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിലൂടെ സൗജന്യമായാണ് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്നത്. ഡിഡബ്ല്യൂഎംഎസ് വെബ്‌സൈറ്റിലൂടെ നിലവില്‍ 7000-ത്തി നകം രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. 

വൈസ് പ്രസിഡന്റ്‌ അമ്പിളി സുധി അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ സി എസ് ശ്രീജിത്ത്‌ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ,  ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ, വിജ്ഞാന കേരളം ഭാരവാഹികൾ, സംസ്ഥാനതല പരിശീലകർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.