സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കാടര്‍, കുറുമ്പര്‍, ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കൊറഗ സമുദായക്കാരിൽ ബി ഗ്രേഡ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷകർ ഐടിഡിപി/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം, ജാതി-വരുമാന സർട്ടിഫിക്കറ്റ്, മുൻ വർഷത്തെ മാർക്ക് ലിസ്റ്റ് (പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയത്),ആധാർ, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പ്, മുൻഗണന ഇനങ്ങൾ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലായ് 18 നകം ഐടിഡിപി ഓഫീസിലോ കൽപ്പറ്റ, കണിയാമ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ നൽകണം.
ഫോൺ: 04936 202232

അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപം, പരിപാടിയിൽ എടാ വിജയാ എന്നാണ് വിളിച്ചത്’; രാഹുലിനെതിരെ ശിവൻകുട്ടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യത്തിലുറച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ