ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ ഭവന നിർമാണത്തിനായി സർക്കാരിൽ നിന്ന് ധനസഹായം കൈപ്പറ്റിയവർ ആകരുത്. സ്‌പോൺസർമാർ അപേക്ഷകൾ ജൂലൈ 30 നകം kshbonline.com മുഖേന ഓൺലൈനിലായി നൽകണം. കൂടുതൽ വിവരങ്ങളും മാർഗ നിർദ്ദേശവും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04936 247442.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന