ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു.
പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവാസി മലയാളികളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലയിൽ അംശദായത്തിൽ കുടിശ്ശിക വരുത്തിയ 82 പ്രവാസികൾ നിലവിലുള്ള പിഴ ആനുകൂല്യം ഉപയോഗപ്പെടുത്തി അംഗത്വം വീണ്ടെടുത്തു.
അംഗത്വ ക്യാമ്പയിനിൽ 118 ആളുകൾ പുതുതായി രജിസ്ട്രേഷൻ എടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിച്ച് 10 ദിവസത്തിനകം അംഗത്വം നൽകും.

പ്രവാസി മലയാളികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമബോർഡ്‌ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ഷേമനിധി അംഗത്വം എടുത്ത് അംശദായം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പ്രവാസികൾക്ക് സാധിക്കും.
അംഗത്വമെടുത്ത് മുടങ്ങാതെ അംശദായം അടയ്ക്കുന്നവർക്ക് 3000 മുതൽ 7000 രൂപ വരെ പെൻഷൻ ലഭിക്കും.
അംഗത്വം ചേർന്ന് അഞ്ച് വർഷക്കാലയളവ് പൂർത്തീകരിച്ചതും കൃത്യമായി അംശദായം അടച്ച് അംഗത്വത്തിൽ തുടർന്ന് വരുന്നതുമായ അംഗം മരണപ്പെട്ടാൽ അർഹതപ്പെട്ട കുടുംബാംഗത്തിന് കുടുംബ പെൻഷൻ ലഭിക്കും.

ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് അവശത പെൻഷൻ, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ നൽകുന്നുണ്ട്.

സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡ്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻ ചാർജ്) ടി ജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റന്റ് കെ എൽ അജിത്ത് കുമാർ,
വിവിധ പ്രവാസി സംഘടന ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വയനാട് ജില്ലയിൽ പുതിയ അംഗത്വം എടുക്കാനും കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുക്കാനും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സംഘടിപ്പിക്കുന്ന അംഗത്വ ക്യാമ്പും കുടിശ്ശിക നിവാരണ പരിപാടിയും ഉപയോഗപ്പെടുത്താം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9847874082, 9447793859.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 11 ന് കോളേജില്‍

മരങ്ങള്‍ ലേലം

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,

അംഗത്വം പുതുക്കാന്‍ അപേക്ഷിക്കാം

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 2025 വര്‍ഷത്തെ അംഗത്വം പുതുക്കാന്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശാദായം അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്

ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.