വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക്
സർവകലാശാലയിലെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വെട്ടിച്ചുരു ക്കിയ പിജി, പിഎച്ച്ഡി അലവൻസുകൾ വർധിപ്പിക്കുക, തടഞ്ഞുവച്ച ഇന്റേ ൺഷിപ്പ് അലവൻസ് അനുവദിക്കുക, സർവകലാശാല യൂണിയൻ പ്രവർത്തി നത്തിലെ ചട്ടവിരുദ്ധ ഇടപെടൽ അവസാനിപ്പിക്കുക, കോളേജുകളിലെ അധ്യാ പകക്ഷാമം പരിഹരിക്കുക തുടങ്ങി മുപ്പതിലധികം ആവശ്യങ്ങൾ ഉയർത്തി ‘എവേക്ക് വാഴ്സിറ്റി’ എന്ന പേരിലാണ് മാർച്ച് നടത്തിയത്. സർവകലാശാലയ് ക്ക് കീഴിലിലെ വിവിധ കോളേജുകളിൽനിന്നുള്ള നൂറുകണക്കിന് വിദ്യാർഥി കൾ പ്രതിഷേധത്തിൽ അണിനിരന്നു. എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ്റ് എം.എസ് ആദർശ് ഉദ്ഘാടനം ചെയ്തു.

ലോ മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






