ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകൽപ്പ് പുരസ്കാരം

പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലാ ഹോമിയോ ആശുപത്രി. ജില്ലയിൽ മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങൾ
സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും കായകൽപ്പ് അവാർഡിന് അർഹമായി.
95.24 ശതമാനം മാർക്കോടെയാണ് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക.സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും അവാർഡ് നൽകുന്നത്.

ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ, ഹോമിയോ ഡിസ്പെൻസറി വിഭാഗത്തിൽ ജില്ലയിൽ മുള്ളൻകൊല്ലി ഹോമിയോ ഡിസ്പെൻസറി 93.33 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും ഹോമിയോ ഡിസ്പെൻസറി കോട്ടത്തറ രണ്ടാം സ്ഥാനവും ഹോമിയോ ഡിസ്പെൻസറി പൂതാടി മൂന്നാം സ്ഥാനവും ഹോമിയോ ഡിസ്പെൻസറി വെള്ളമുണ്ട നാലാം സ്ഥാനവും നേടി.

ആയുർവേദ ഡിസ്‌പെൻസറി വിഭാഗം

ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ, ആയുർവേദ ഡിസ്‌പെൻസറി വിഭാഗത്തിൽ ജില്ലയിൽ 96.67 ശതമാനം മാർക്കോടെ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറിയ്ക്ക് 
ഒന്നാം സ്ഥാനം ലഭിച്ചു. പാടിച്ചിറ, കല്ലൂർ, അമ്പലവയൽ
ആയുർവേദ ഡിസ്‌പെൻസറികളും അവാർഡിന് അർഹമായി.

സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി 2015 മുതൽ പൊതുആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകി വരുന്നതാണ് കായകൽപ്പ അവാർഡ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.