പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.
പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org സന്ദര്‍ശിച്ച് ജൂലൈ 31 ന് മുൻപായി അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ +91-8281004912, +91-7012609608, 0493 6204243 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ലഭിക്കും.

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ചികിത്സാസഹായത്തിന് രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബില്ലുകള്‍ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ നൽകുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

ഫെവിക്വിക്കില്‍ കൈ ഒട്ടിപിടിച്ച് പോയിട്ടുണ്ടോ ? ഇനി അതുണ്ടാവില്ല, ഈ ട്രിക്കുകള്‍ അറിഞ്ഞു വെച്ചോളൂ.

ഫെവിക്വിക്ക് ഉപയോഗിക്കുന്നതിനിടയില്‍ ഒരിക്കലെങ്കിലും നമ്മുടെയൊക്കെ കൈയ്യില്‍ അതിൻ്റെ പശ ഒട്ടി പിടിച്ചിട്ടുണ്ടാവും. പലപ്പോഴും ഇത് കൈയ്യില്‍ നിന്ന് നീക്കം ചെയ്യാന്‍ നല്ല ബുദ്ധിമുട്ടുമാണ്. ചില സമയങ്ങളിൽ ഇതിലെ പശ നമ്മുടെ രണ്ട് വിരലുകൾ തമ്മിലോ

ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് ഇ (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന്

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.