കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19,
20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചർച്ചകൾ, അവത രണങ്ങൾ, ലെഗസി മീറ്റ്, ആത്മീയ സംഗമം, കരിയർ എക്സ്പോ തുടങ്ങി വ്യത്യ സ്‌ത സെഷനുകൾ സാഹിത്യോത്സവിൻ്റെ ഭാഗമായി നടക്കും. കലയുടെ മൂല്യ ങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കലാ സാഹിത്യ ആഘോഷമായ സാഹിത്യോത്സവിൽ, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഫാമിലിയിൽ നിന്ന് തുടങ്ങി ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവി ഷൻ ഘടകങ്ങളിൽ കഴിവുകൾ തെളിയിച്ച 1500ഓളം പ്രതിഭകൾ മാറ്റുരക്കു മെന്ന് സംഘാടകർ പറഞ്ഞു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





