മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി/ഇംഗ്ലീഷ്/ ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉള്ള ഇന്ത്യൻ ഭാഷകളിൽ ചിത്രങ്ങൾ നിർമിക്കാം. അപേക്ഷ ഓഗസ്റ്റ് 31 നകം ഗൂഗിൾ ഡ്രൈവ് ഉപയോഗിച്ച് nhreshortfilm@gmail.com ൽ ഓൺലൈനായി നൽകണം. അപേക്ഷാ ഫോം, നിബന്ധനകൾ, അനുബന്ധരേഖകൾ NHRC‘s Short Film Competition-2025-Terms & Conditions and Application Form എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 04936 202251.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






