തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുത്തന്‍ രീതി

തിരുവനന്തപുരം:
തത്ക്കാല്‍ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒടിപിയിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ, ജമ്മുകശ്മീര്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ഉജിത് സിംഗാള്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ പതിനഞ്ച് മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നിരിക്കുന്നത്.
മികച്ചതും സുതാര്യവുമായ സേവനം തത്കാല്‍ ടിക്കറ്റുകളിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനും അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായി പ്രയോജനം ലഭിക്കാനുമാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അംഗീകൃത ഏജന്റുമാരില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം സൃഷ്ടിക്കുന്ന ഒടിപിയുടെ ആധികാരികത ഉറപ്പുവരുത്തണം. ബുക്കിംഗ് സമയം ഏത് മൊബൈലാണോ ഉപയോഗിക്കുന്നത് അതിലേക്കാകും ഒടിപി എത്തുക. അതിനാല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സിം കാര്‍ഡുള്ള മൊബൈലായിരിക്കണം ഉപയോഗിക്കേണ്ടത്.
റിസര്‍വേഷന്റെ ആദ്യ സമയങ്ങളില്‍ ബള്‍ക്ക് ബുക്കിംഗ് ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റ്‌സിന് ബുക്കിങ് വിന്‍ഡോയില്‍ ആദ്യ മുപ്പത് മിനിറ്റ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. അതായത് എസി ക്ലാസിന് രാവിലെ 10 മുതല്‍ 10.30വരെയും നോണ്‍ എസിക്ക് രാവിലെ 11 മുതല്‍ 11.30വരെയാകും നിയന്ത്രണം

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.