കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024-ലെ സംസ്ഥാനതല കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിലെ കര്‍ഷകന്‍/കര്‍ഷക, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കുന്ന കൃഷി ഭവനുള്ള അവാര്‍ഡ്, മികച്ച കൃഷി ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി എന്‍ജിനീയര്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, മികച്ച കൃഷിഭവനുള്ള വി.വി രാഘവന്‍ സ്മാരക അവാര്‍ഡ്, പത്മശ്രീ കെ വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, ജൈവകൃഷി നടത്തുന്ന ഊര്/ക്ലസ്റ്റര്‍, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്, കേരകേസരി, പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ഊര് / വ്യക്തി, ജൈവ കര്‍ഷകന്‍, യുവ കര്‍ഷക/ യുവകര്‍ഷകന്‍, ഹരിത മിത്ര, ഹൈടെക് കര്‍ഷകന്‍, കര്‍ഷക ജ്യോതി, തേനീച്ച കര്‍ഷകന്‍, കര്‍ഷക തിലകം (വനിത), ശ്രമശക്തി അവാര്‍ഡ്, കാര്‍ഷിക മേഖലയിലെ നൂതന ആശയം, കര്‍ഷക ഭാരതി, കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (ട്രാന്‍സ്‌ജെന്‍ഡര്‍), ക്ഷോണിസംരക്ഷണ അവാര്‍ഡ്, മികച്ച കൂണ്‍ കര്‍ഷക/ കര്‍ഷകന്‍, ചക്ക സംസ്‌കരണം/ മൂല്യവര്‍ദ്ധന മേഖലയിലെ വ്യക്തി/ഗ്രൂപ്പ്, കൃഷിക്കൂട്ടങ്ങള്‍ക്കുള്ള അവാര്‍ഡ്, കര്‍ഷക വിദ്യാര്‍ത്ഥി (സ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി, കലാലയം), കാര്‍ഷിക മേഖലയില്‍ കയറ്റുമതി വ്യക്തി/ഗ്രൂപ്പ്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, മികച്ച എഫ്.പി.ഒ /എഫ്.പി.സി, കാര്‍ഷിക ഗവേഷണത്തിന് എം.എസ്. സ്വാമിനാഥന്‍ അവാര്‍ഡ്, റസിഡന്‍സ് അസോസിയേഷന്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച സ്‌പെഷല്‍ സ്‌കൂള്‍, പച്ചക്കറി ക്ലസ്റ്റര്‍, പോഷക തോട്ടം, മികച്ച പൊതുമേഖല സ്ഥാപനം (കൃഷി വകുപ്പ് ഒഴികെ), സ്വകാര്യ സ്ഥാപനം-കൃഷി വകുപ്പ് ഒഴികെ (കൃഷി വകുപ്പുമായി ബന്ധമില്ലാത്ത സ്ഥാപനം), ഫാം ഓഫീസര്‍, കൃഷി ഓഫീസര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ /കൃഷി അസിസ്റ്റന്റ് തുടങ്ങി 40 -ഓളം വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൃഷി ഭൂമിയുടെ രേഖകള്‍, നടപ്പിലാക്കിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 23 നകം അതത് കൃഷി ഭവനുകളില്‍ നല്‍കണം. അപേക്ഷയും കൂടുതല്‍ വിവരങ്ങളും കൃഷി വകുപ്പിന്റെ www.keralaagriculture.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202506.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ