സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ കുട്ടികളെ സ്വീകരിക്കാൻ ഇന്ന് എത്തിയത് എല്ലാ ദിവസത്തിൽ നിന്നും വിഭിന്നമായി ചാന്ദ്ര മനുഷ്യൻ ആണ്.ചാന്ദ്ര മനുഷ്യനെ കണ്ട കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞു. കുട്ടികളും ചാന്ദ്ര മനുഷ്യനും തമ്മിൽ വിശേഷങ്ങൾ പങ്കുവെച്ചു. സ്കൂൾ അസംബ്ലിയിൽ ഓരോ ചാന്ദ്രദിനവും ഇനിയും ഒരുപാട് കാര്യങ്ങൾ കണ്ടെത്താനുള്ള ഓർമ്മപ്പെടുത്തൽ ആണെന്ന് ഹെഡ്മാസ്റ്റർ ജിജി ജോസ് വി പറഞ്ഞു. കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മത്സരവും ചാന്ദ്രദിന ക്വിസ് മത്സരവും വീഡിയോ പ്രദർശനവും നടത്തി. അധ്യാപകരായ വിനയ എൻ. ടി, വിനീത ജോസഫ് എന്നിവർ നേതൃത്വം നൽകി

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ