വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റ വേര്‍ഷന്‍ 2.25.21.11-ല്‍ ‘സ്റ്റാറ്റസ് ആഡ്’, ‘പ്രൊമോട്ടഡ് ചാനല്‍സ്’ ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെറ്റ കൊണ്ടുവന്നതായി വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രോയ്‌ഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇരു ഫീച്ചറുകളും ഇപ്പോള്‍ ലഭ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ ബിസിനസ് അക്കൗണ്ടുകൾക്കും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും അവരുടെ റീച്ച് വര്‍ധിപ്പിക്കാന്‍ സഹായിക്കുകയാണ് ഈ രണ്ട് ഫീച്ചറുകളിലൂടെയും മെറ്റ ലക്ഷ്യമിടുന്നത്.

എന്താണ് വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ആഡ്?

ഇൻസ്റ്റാഗ്രാം സ്റ്റോറീസിലെ പരസ്യങ്ങൾക്ക് തുല്യമായ വാട്‌സ്ആപ്പ് പരസ്യങ്ങളായിരിക്കും സ്റ്റാറ്റസ് ആഡ് ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് പരസ്യ സവിശേഷത ബിസിനസ് അക്കൗണ്ടുകളെ ഉപയോക്താക്കളുടെ സ്റ്റാറ്റസ് ഫീഡുകളിൽ സ്പോൺസർ ചെയ്ത ഉള്ളടക്കം പ്രദർശിപ്പിക്കാൻ അനുവദിക്കും. വാട്‌സ്ആപ്പ് കോണ്‍ടാക്റ്റുകളില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അപ്‌ഡേറ്റുകൾക്കിടയിൽ ഈ പരസ്യങ്ങൾ ദൃശ്യമാകും. പക്ഷേ അവ സ്പോൺസേര്‍ഡ് കണ്ടന്‍റുകളാണ് എന്ന് പ്രത്യേകം അടയാളപ്പെടുത്തും. അതിനാൽ ഉപയോക്താക്കൾക്ക് വ്യക്തിഗത പോസ്റ്റുകളും പ്രൊമോഷണൽ ഉള്ളടക്കവും ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. മാത്രമല്ല, ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ആഡുകള്‍ കാണുന്നത് നിയന്ത്രിക്കുകയും ചെയ്യാം. അതായത്, പരസ്യദാതാക്കളെ തടഞ്ഞ് ഭാവിയിൽ അവരുടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാം.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.