വാഴവറ്റ പൂവണ്ണിക്കും തടത്തിൽ വീട്ടിൽ അനൂപ് പി വി, ഷിനു എന്നിവരാണ് മരിച്ചത്.
വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമിൽ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയിൽ നിന്നാണ് അപകടമുണ്ടായത്.
സഹോദരങ്ങളായ അനൂപിന്റെയും, ഷിനുവിൻ്റെയും മൃതദേഹങ്ങൾ വാഴവറ്റ കോളേരിവയലിലെ വീട്ടിലെത്തിച്ചു. നാളെ രാവിലെ 10.30 മുതൽ തെനേരി ഫാത്തിമാ മാതാ ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിക്ക് സംസ്കരിക്കും.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







