ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ വാക്ക് ആൻഡ് റൺ പരിപാടി സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജ്മൽ എടക്കണ്ടി വനം പരിസ്ഥിതി എന്ന വിഷയത്തിലും, നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഷിനോജ് അബ്രഹാം പോലീസും ജനങ്ങളും എന്ന വിഷയത്തിലും ക്ലാസ്സടുത്തു. ADI നിത്യ, CPO ആധുര്യ പി ബി, ഷൈജ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







