മീനങ്ങാടി:എം.ജെ.എസ്.എസ്.എമീനങ്ങാടി മേഖലാ കലോത്സവം തൃക്കൈപ്പറ്റ സെൻറ് തോമസ് പള്ളിയിൽ നടത്തി. വികാരിഫാ. ജോർജ്ജ് നെടുന്തള്ളി അദ്ധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അനുഗ്രഹപ്രഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്, കേന്ദ്ര സെക്രട്ടറി ടി.വിസജീഷ് , ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.തൃക്കൈപ്പറ്റ സെൻ്റ് തോമസ് സൺഡേസ്കൂൾ 121 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊളഗപ്പാറ സെൻറ് തോമസ് സൺഡേസ്കൂൾ 114 പോയിൻറ് നേടി രണ്ടാം സ്ഥാനവും ചീങ്ങേരി സെൻ്റ് മേരീസ് സൺഡേസ്കൂൾ, പൂതാടി സെൻറ് മേരീസ് സൺഡേസ്കൂൾ 113 പോയിന്റ് നേടി മൂന്നാം സ്ഥാനംപങ്കിട്ടു
.എം.ജെ. എസ്.എസ്.എമലബാർ ഭദ്രാസനസുവർണ്ണ ജൂബിലിയുടെ ഭാഗമായി നേത്രപരിശോദനയും മരുന്ന് വിതരണവും നടത്തപ്പെട്ടു. പരിപാടികൾക്ക് ഭദ്രാസന ജോയിൻ് സെക്രട്ടറി ബേബി വാളാങ്കോട്ട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പിപി ദാനിയേൽ പള്ളി ട്രസ്റ്റി, സെക്രട്ടറി , ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി ജി ഷാജു,സെക്രട്ടറി ബേസിൽ വി ജോസ്, അധ്യാപക പ്രതിനിധി റെജി കെഎ ഹെഡ്മാസ്റ്റർ പിവി ജോബിഷ്, ബാബു ടി.ജെ എന്നിവർ നേതൃത്വം നൽകി

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും