വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ ഉൾപ്പടെ ഒരു തടസ്സമുണ്ടായാൽ ഏറ്റവും അത്യാവശ്യ സേവനങ്ങൾക്ക് പോലും കോഴിക്കോട് പോലെ ഉള്ള ജില്ലകളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. അതിന് ബദൽ പാതകൾ അടിയന്തരമായി തയ്യാറാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ടി. സിദ്ദിഖ് എം.എൽ.എ., ജില്ലാ കളക്ടർ ഡി. ആർ. മേഖശ്രീ, ഡി.എഫ്.ഒ. അജിത് കെ. രാമൻ, പി.ഡബ്യു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സീനത് ബീഗം, ഹാഷിം വി. കെ., നളിൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന







