തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിലാണ് ഇന്ന് കെഎസ്ആർടിസിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







