തോൽപ്പെട്ടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പ്രിവന്റീവ് ഓഫീ
സർ ജോണി.കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർ ണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. സംശയം തോന്നി ചോദ്യം ചെയ്‌തിൽ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ട ന്ന് അറിയിച്ചതിനെ തുടർന്ന് തടഞ്ഞ് വച്ച് തിരുനെല്ലി പോലിസിനെ അറിയിക്കു കയും പോലിസ് നടത്തിയ ദേഹ പരിശോധനയിൽ 30 വെടിയുണ്ടകൾ കണ്ട ത്തുകയുമായിരുന്നു. കോഴിക്കോട് താമരശ്ശേരി ഞാറപ്പൊയിൽ ഹൗസിൽ എൻ പി സുഹൈബ് (40) ആണ് പിടിയിലായത്. ഇയാൾക്കെതിരെ ആയുധനിയമ പ്രകാരം കേസെടുക്കുന്ന് പോലീസ് അറിയിച്ചു. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ശശികുമാർ പി.എൻ, സുധിപ് ബി എന്നിവർ പങ്കെടുത്തു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






