കൽപറ്റ: കെൻയുറി യു
കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു കരാത്തേ ഫെഡറേഷന്റെ ഏഷ്യൻ പ്രസിഡണ്ട് ക്യോഷി ഗിരീഷ് പെരുന്തട്ട അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞ യോഗത്തിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥിയായി. പി.കെ മുരളീധരൻ,ഡെന്നി അഗസ്റ്റ്യൻ, അസൈനാർ കെ.പി ശ്യം മോഹൻ, പ്രമീള ജി.സി, ബൈജു പി സി എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുക്കം കെ.എം. സി.റ്റി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി. എസ് ബിരുദം കരസ്ഥമാക്കിയ കെൻയു റിയു പൂർവ്വ വിദ്യാർത്ഥി മെഹറ സെനയെ ആദരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






