കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം മൂലമുള്ള സംഘർഷം, വിളനഷ്ടം, ജീവഹാനി മുതലായവയും വനം വകുപ്പുമായി ബന്ധപ്പെട്ട ഇതര പ്രതിസന്ധികളായ ആയ ഭൂമി സംബന്ധമായ തർക്കങ്ങൾ, ഗതാഗത പ്രശ്നങ്ങൾ, മരം മുറി തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. സുഗന്ധഗിരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഹാഷിഫ് അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 16 മുതൽ 30 വരെയുള്ള തീയതികളിൽ ആണ് ഈ ഹെൽപ്പ് ഡെസ്കിന്റെ സേവനം ഗ്രാമപഞ്ചായത്തിൽ ലഭ്യമാവുക. വനം വകുപ്പും ജനപ്രതിനിധികളും ചേർന്ന ടീം അംഗങ്ങൾ പ്രാദേശികതലത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ ക്ക് പരിഹാരം കാണും. തദ്ദേശ ജനപ്രതിനിധികൾ, ജന ജാഗ്രത സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്







