മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ, മാമലക്കുന്ന്, സ്വദേശി സദക്കത്തുള്ള (39) ആക്രമിച്ചു പരിക്കേൽപ്പിച്ചത്. എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും, എസ്.സി.പി.ഒയുടെ മുഷ്ടി ചുരുട്ടി മുഖത്ത് ഇടിക്കുകയും വയറിന് ചവിട്ടുകയും ചെയ്‌തു. കൈക്ക് പരിക്കേറ്റ എസ്.ഐയും, ചുണ്ടിനും മോണക്കും വയറിനും പരിക്കേറ്റ സി.പി.ഒ യും ആശുപത്രിയിൽ ചികിത്സ തേടി.
സദക്കത്തുള്ള ആക്രമിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തതെന്ന ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ ഗാർഹീക പീഡനത്തി നും, വധശ്രമത്തിനും കൂടാതെ പോലീസിൻ്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും മാതാവിനെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, സംഭവം നടന്ന ദിവസം തന്നെ തടഞ്ഞു വച്ച് കഴുത്തിനു കുത്തി പിടിച്ച് കൈ കൊണ്ടും കല്ലി ൻറെ ഉരൽ കുട്ടി കൊണ്ടും നെഞ്ചിൽ ഇടിച്ചു പരിക്കേൽപ്പിച്ചെന്നും കത്തി കൊണ്ട് വീശി കൊല്ലാൻ ശ്രമിച്ചെന്നും ഒഴിഞ്ഞു മാറുകയായിരുന്നെന്നും ബിന്ദുവിന്റെ പരാതിയിൽ പറയുന്നു. ബിന്ദുവിന് സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കാണിക്കുന്നതിനായി താനറിയാതെ ബുക്ക് ചെയ്‌ത വിരോധത്തിലാ ണ് അക്രമം നടത്തിയത്.