തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. അരിങ്ങോട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ, നമ്പൂതിരി. കീഴ്ശാന്തി കെ എൽ രാമചന്ദ്ര ശർമ്മ എന്നിവർ ക്ഷേത്ര വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി.ഗ്രന്ഥപൂജ, അരിങ്ങോട്ട് ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരി നേതൃത്വത്തിൽ നടന്നു വാഹനപൂജ ഉണ്ണികൃഷ്ണൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ നടന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







