രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ഐ. സി. സി മെമ്പർ എൻ. ഡി. അപ്പച്ചൻ ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം നടത്തി.ഡിസിസി ജന.സെക്രട്ടറി ബിനു തോമസ് ജന്മദിന സന്ദേശം നടത്തി. എം.ഒ ദേവസ്യ, സുന്ദർ രാജ് എടപ്പെട്ടി, ഫൈസൽ പാപ്പിന,ശശി പന്നിക്കുഴി, കെ പത്മനാഭൻ, ചന്ദ്രിക കൃഷ്ണൻ,സജി മണ്ഡലത്തിൽ,ലിറാർ അന്ത്രു പരിയാരം എന്നിവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







