മാനന്തവാടി:മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവ സംഘടിപ്പിച്ചു.
വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകൾക്ക് സനത്ത് പി.സി, സരിത ഒ.ടി എന്നിവർ ചേർന്ന് ഹരിശ്രീ കുറിച്ചു. ക്ഷേത്ര ഭാരവാഹികളായ ശങ്കരൻ മടയൻ, രവീന്ദ്രൻ, ക്ഷേത്രം പ്രസിഡന്റ് ശശികുമാർ എം.പി, കുമാരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.