തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരൻ നമ്പർപ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പർപ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു. സംഭവത്തിൽ തിരുനെല്ലി പോലീസ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തു. കെ.എൽ 72 എഫ് 0093 നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ