ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള കരാര്‍ അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ലോകം

ഗാസയില്‍സമാധാനത്തിനുളള ട്രംപിന്റെ ഇരുപതിന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ക്കുളള വഴി വീണ്ടും തുറക്കുന്നത്. ഇസ്രയേല്‍-ഹമാസ് മധ്യസ്ഥര്‍ക്കൊപ്പമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഗാസയില്‍ പ്രാരംഭ സൈനിക പിന്‍മാറ്റത്തിനുള്ള രേഖ ഇസ്രയേല്‍ അംഗീകരിച്ചതായി ട്രംപ് അറിയിച്ചിട്ടുണ്ട്.
കരാര്‍ ഉടന്‍ അംഗീകരിക്കണമെന്ന മുന്നറിയിപ്പും ഹമാസിന് ട്രംപ് നല്‍കി. ബന്ദികളെ ഉടന്‍മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. വേഗത്തില്‍ തീരുമാനമെടുക്കാത്തപക്ഷം എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനിടെ ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ വരും ദിവസങ്ങളില്‍ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസ് നിരായുധീകരിക്കപ്പെടും. ഗാസയില്‍നിന്ന് ഇസ്രയേല്‍പൂര്‍ണമായി പിന്മാറില്ലെന്നും നെതന്യാഹു സൂചന നല്‍കിയിരുന്നു. സമാധാന ശ്രമങ്ങള്‍മുന്നോട്ട് പോകുമ്പോഴും ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചിട്ടില്ല.

കോട്ടത്തറയില്‍ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഡി.പി.ആര്‍ പ്രകാശനം ചെയ്തു.

കോട്ടത്തറ: രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ താത്കാലിക ദുരിതാശ്വാസ കേന്ദ്രം (ഷെല്‍ട്ടര്‍ ഹോം) ജില്ലയില്‍ ഒരുങ്ങുന്നു. കോട്ടത്തറയില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ ഹോമിന്റെ ഡി.പി.ആര്‍റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടികജാതി –

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

കൽപ്പറ്റ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീയുടെ

ഗതാഗത നിരോധനം

കല്ലൂര്‍- നമ്പിക്കൊല്ലി റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 21 നാളെ മുതല്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് (ജ്വല്ലറി ബാഗ്, ടെക്‌സ്‌റ്റൈല്‍ ബാഗ്, മൊബൈല്‍ ഷോപ് ബാഗ്, ബോട്ടിക്ക് ബാഗ്, ഡബിള്‍ പാസ്റ്റിങ് ബാഗ്, കേക്ക് ബാഗ്) നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം

പി.എസ്.സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി

ഓവര്‍സീയര്‍ നിയമനം

പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താത്ക്കാലിക ഓവര്‍സീയര്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജനുവരി 27 രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.