ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ കുട്ടികൾക്ക് കഫ്സിറപ്പ് നൽകുന്നത് നല്ലതാണോ എന്ന ചർച്ചയും നടക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോക്ടറായ സുധീര്‍ കുമാർ നടത്തിയ പ്രതികരണം ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
കുട്ടികളിലെ കഫ്‌സിറപ്പ് ഉപയോഗം

കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ കഫ്‌സിറപ്പ് ആവശ്യമില്ലെന്നാണ് ഡോ. സുധീര്‍ കുമാര്‍ വെളിപ്പെടുത്തുന്നത്. കഫ്‌സിറപ്പുകള്‍ക്ക് വേഗത്തിലുള്ള രോഗശാന്തിക്കുള്ള കഴിവില്ലെന്ന് മാത്രമല്ല ഇത് രോഗം സുഖപ്പെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. ഇവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആന്റിഹിസ്റ്റാമിന്‍സ്, ഡികണ്‍ജെസ്റ്റന്റസ്, കോഡിയിന് എന്നിവ മയക്കം, ക്രമരഹിതമായ നെഞ്ചിടുപ്പുകള്‍ ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ കുറിച്ചു. മധ്യപ്രദേശിലെ കഫ്‌സിറപ്പ് മരണങ്ങള്‍ക്ക് പിന്നാലെയാണ് ഡോ. സുധീര്‍ ഇതിന്റെ ദൂഷ്യഫലങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്.
എന്താണ് കഫ്‌സിറപ്പ് മരണങ്ങള്‍ക്ക് പിന്നിലെ കാരണം ?
മധ്യപ്രദേശിലും രാജസ്ഥാനിലുമായി നടന്ന കഫ്‌സിറപ്പ് മരണങ്ങള്‍ക്ക് പിന്നില്‍ ഡൈഎഥിലിന്‍ ഗ്ലൈകോള്‍ അല്ലെങ്കില്‍ എഥിലിന്‍ ഗ്ലൈകോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവ വിഷ പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി മരണം വരെ സംഭവിക്കാം. ഇവയുടെ ചെറിയ അളവിലെ ഉപയോഗം പോലും വൃക്കയെ തകരാറിലാക്കിയേക്കാം.

കുട്ടികളിലാണ് ഇവയുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. കഫ്‌സിറപ്പ് കഴിച്ച ശേഷം തലകറക്കം, ഛര്‍ദ്ദില്‍, അപസ്മാരം എന്നീ അവസ്ഥകളുണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. നിരവധിയിടങ്ങളില്‍ ഇത്തരത്തില്‍ വ്യാജ മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. യഥാര്‍ത്ഥ ബ്രാന്‍ഡുകളേ പോലെയാണ് അവ കാഴ്ചയിലെങ്കിലും ഉള്ളില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ വളരെ കുറവാണ്.
പല വ്യാജ മരുന്നുകളിലും മെര്‍ക്കുറി, ആര്‍സെനിക്, എലി വിഷം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മിക്ക വികസ്വര രാജ്യങ്ങളിലും 10 മരുന്നുകള്‍ എടുത്താല്‍ അവയില്‍ ഒരെണ്ണം വ്യാജമായിരിക്കുമെന്ന് പറയുന്നു.

കോട്ടത്തറയില്‍ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഡി.പി.ആര്‍ പ്രകാശനം ചെയ്തു.

കോട്ടത്തറ: രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ താത്കാലിക ദുരിതാശ്വാസ കേന്ദ്രം (ഷെല്‍ട്ടര്‍ ഹോം) ജില്ലയില്‍ ഒരുങ്ങുന്നു. കോട്ടത്തറയില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ ഹോമിന്റെ ഡി.പി.ആര്‍റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടികജാതി –

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

കൽപ്പറ്റ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീയുടെ

ഗതാഗത നിരോധനം

കല്ലൂര്‍- നമ്പിക്കൊല്ലി റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 21 നാളെ മുതല്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് (ജ്വല്ലറി ബാഗ്, ടെക്‌സ്‌റ്റൈല്‍ ബാഗ്, മൊബൈല്‍ ഷോപ് ബാഗ്, ബോട്ടിക്ക് ബാഗ്, ഡബിള്‍ പാസ്റ്റിങ് ബാഗ്, കേക്ക് ബാഗ്) നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം

പി.എസ്.സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി

ഓവര്‍സീയര്‍ നിയമനം

പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താത്ക്കാലിക ഓവര്‍സീയര്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജനുവരി 27 രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.