യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത. ശൈത്യകാല അവധി ദിവസങ്ങളിൽ വിമാന ടിക്കറ്റിന് 35 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് യാത്ര വിദഗ്ധർ സൂചിപ്പിക്കുന്നത്. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്.
‘സ്കൂളുകളുടെ ശൈത്യകാല അവധിക്കാലത്ത് സാധാരണയായി വലിയ തിരക്കുണ്ടാകും. ഈ സമയത്ത് ടിക്കറ്റ് നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സീസണിനായി ചില വിമാന സർവീസുകൾ പുനസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ സർവീസുകൾ പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ നിലവിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.; സ്മാർട്ട് ട്രാവൽസിന്റെ ജനറൽ മാനേജരായ സഫീർ മുഹമ്മദ് പറഞ്ഞു.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, പിന് നമ്പര്‍ വേണ്ട
ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്മെന്റ് പ്രക്രിയ