നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ സിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ, മൂന്നു വർഷത്തിൽ വർഷത്തിൽ കുറയാത്ത സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 16 രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

കാടവളര്‍ത്തൽ പരിശീലനം
സുൽത്താൻ ബത്തേരി മൃഗസംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ കാട വളര്‍ത്തലിൽ ഏകദിന പരിശീലനം നൽകുന്നു. ഒക്ടോബര്‍ 28 രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 24നകം 04936 297084