പുല്‍പ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ പള്ളിച്ചിറ ചാത്തമംഗലത്ത് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.
മാളപ്പുര സരോജിനി, കൈനികുടി ബേബി, സതീശന്‍ ചാത്തമംഗലം എന്നിവരുടെ കൃഷിയാണ് നശിച്ചത്.
സതീശന്റെ കതിരിടാറായ അരയേക്കറോളം നെല്‍ക്കകൃഷി നശിച്ചു. തെങ്ങ്, കമുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചതില്‍ ഉള്‍പ്പെടും. വീട്ടിമൂല വനാതിര്‍ത്തിയിലെ തകരാറിലായ കിടങ്ങും വൈദ്യുത വേലിയും മറികടന്നാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയത്.
ചാത്തമംഗലത്തും സമീപങ്ങളിലും ആനശല്യം കലശലാണ്. എന്നിട്ടും വേലിയും കിടങ്ങും നന്നാക്കുന്നതിന് നടപടിയില്ല. രാത്രി കാടിറങ്ങുന്ന ആനകള്‍ പലപ്പോഴും നേരം പുലര്‍ന്നശേഷമാണ് മടങ്ങുന്നത്. ആളുകള്‍ രാത്രിയില്‍ മാത്രമല്ല, പുലര്‍ച്ചെയും വീടിനു പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ആനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാനത്ത് ഇന്നുംശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്