പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ അലൈൻമെന്റ് 15 നകം സമർപ്പിച്ചതും, പൊതുമരാമമത്ത് വിഭാഗം തുടർ കാര്യങ്ങൾക്ക് സമയക്രമം നിശ്ചയിച്ചതും, നോഡൽ ഓഫീസർമാരേ നിശ്ചയിച്ചതും സ്വാഗതാർഹം തന്നെയാണ്. പക്ഷേ, തദ്ദേശ സ്വയം ഭരണ സ്വാപനതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി. ഈ തിരഞ്ഞെടുപ്പിന്റേയും, തുടർന്ന് അടുപ്പിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും പെരുമാറ്റ ചാട്ടത്തിൽ പ്രവർത്തനങ്ങൾ കുരുങ്ങിയാൽ തുടർന്നു വരുന്ന മഴക്കാലത്തിന്റെ ദു:രിത പർവ്വവും അധികൃതർ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
കാര്യത്തിന്റെ ഗൗരവും ഉൾക്കൊണ്ട് ഇരു നോഡൽ ഓഫീസർമാർ ഇരു ജില്ലകളിലേയും പാതകൾ സന്ദർശിക്കുകയും, കർമ്മ സമിതിയെ കേൾക്കുകയും വേണം. നവംബർ 1 ന് ജില്ല പിറവിയെടുത്തിട്ട് 45 വർഷമായിട്ടും.സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ബാലാരിഷ്ടതകൾ ഇന്നും വയനാടിന് മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധ പരിപരിപ്പാടികളും ആലോചനയിലുണ്ട്. വരും ദിവസങ്ങളിൽ അത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവിടും. കമൽ ജോസഫ് അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി സി കെ. ഉലഹന്നാൻ പട്ടരു മഠം,യു സി ഹുസൈൻ, തങ്കച്ചൻ നടയ്ക്കൽ,അസീസ് കളത്തിൽ, ഷമീർ കട വണ്ടി, പ്രസംഗിച്ചു. പ്രകാശൻ വി.കെ സ്വാഗതവും ബെന്നി മാണിക്കത്ത് നന്ദിയും പറഞ്ഞു.