കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജു വി.ജെയുടെ കീബോർഡ് പ്രകടനത്താൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് മുഴുവൻ വിദ്യാർത്ഥികൾക്കും അഭിപ്രേരണാദായകമായി. കാട്ടിക്കുളം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ അജു വിജെ ഒരു ഒരു ബഹുമുഖ പ്രതിഭയാണെന്നതിന്റെ നേർസാക്ഷ്യം വിളിച്ചോതുന്ന തായിരുന്നു പ്രകടനം. ജീവിതത്തിലെ വെല്ലുവിളിളെയെല്ലാം സമചിത്തതയോടെ നേരിടുവാൻ നന്മ നിറഞ്ഞ ഒരു സന്ദേശം കൂടിയായി മാറി ഉദ്ഘാടനച്ചടങ്ങ്.
ചടങ്ങിൽ വയനാട് ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ശ്രീമതി എ എൻ സുശീല കലോത്സവലോഗോ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ടും മെമ്പറുമായ സിജിത്ത് കെ, വൈസ് പ്രസിഡണ്ട് സുനിൽകുമാർ, പ്രിൻസിപ്പാൾ പിസി മഞ്ജു, പ്രധാനാധ്യാപിക സബ്രിയ ബിഗം പി , സ്റ്റാഫ് സെക്രട്ടറി ഷാജു പി എ , സീനിയർ അസിസ്റ്റന്റ് രശ്മി വിഎസ് , സ്കൂൾ ചെയർമാൻ കുമാരി റിമ റോബിൻ, വൈസ് ചെയർമാൻ കുമാരി അമൃത ബാബു, ബഡ്സ് സ്കൂൾ അധ്യാപകൻ ആഷിക് ,
മുജീബ് പള്ളത്ത്, ജസ്ന കെ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി