എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ നിശ്ചിത നിരക്കിൽ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻട്രൻസ് കൗണ്ടർ വരെയും തിരിച്ച് എൻട്രൻസ് കൗണ്ടർ പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടാക്‌സി പെർമിറ്റ് ഉള്ള ടൂറർ ടൈപ്പ് ജീപ്പ്, ക്യാബിൻ ടൈപ്പ് മോട്ടോർ ക്യാബ് ഉടമസ്ഥരായ പട്ടികവർഗ്ഗ വ്യക്തികളിൽ നിന്നുമാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡറുകൾ നവംബർ 18 വൈകിട്ട് അഞ്ചിനകം പൂക്കോട് കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിൽ നേരിട്ട് നൽകേണ്ടതാണ്.

പരീക്ഷയ്ക്ക് പഠിച്ചില്ല; ഭയന്ന് സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി, അഞ്ചാംക്ലാസുകാരൻ പിടിയിൽ
ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ