ഐസി ബാലകൃഷ്ണൻ എംഎൽയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോയിലാംകുന്ന് നൊച്ചംവയൽ റോഡ് സൈഡ്കെട്ട് – കോൺക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപ, പാലാക്കുനി മാത്തൂർപാലം റോഡ് ഫോർമേഷൻ പ്രവൃത്തിക്ക്
15 ലക്ഷം രൂപ എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ചു.
മന്ത്രി ഒ ആർ കേളുവിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വെള്ളമുണ്ട എ.കെ.കെ റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പണിച്ചിപ്പാലം മുസ്ലീംപള്ളി റോഡിൻ്റെ സൈഡ്കെട്ടിനും കോൺക്രീറ്റിങ്ങിനും 23 ലക്ഷം രൂപയുടെ പ്രവൃത്തിക്ക്
ഭരണാനുമതി ലഭിച്ചു.
ടി സിദ്ദീഖ് എംഎൽയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയിലുമായി 31 എണ്ണം 8 മീറ്റർ മിനിമാസ്റ്റ് ലൈറ്റുകളും ഒരു ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കൽ പ്രവൃത്തിക്ക് 79.4 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ചു.