സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വിദ്യാഭ്യാസ- വ്യക്തിഗത- വാഹന വായ്പകളിലേക്കാണ് അപേക്ഷിക്കാം. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935 293055, 04935 293015, 6282019242

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും