2023-24 2024-25 സാമ്പത്തിക വർഷം ബാങ്കിംഗ് മേഖലയിൽ മികച്ച സംസ്‌ഥാന ബാങ്ക് പ്രവർത്തനം കാഴ്ച്ചവെച്ച വയനാട് കാർഷിക ഗ്രാമ വികസന ബാങ്കിനുള്ള പുരസ്‌കാരം ബാങ്ക് പ്രസിഡൻ്റ് പി.വി സഹദേവൻ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ വയനാട് റീജിയണൽ മാനേജർ ജോൺസൻ.ടി.ജെ, ബാങ്ക് സെക്രട്ടറി രഞ്ജിത്ത് വാഴയിൽ എന്നിവർ ചേർന്ന് ബഹു.സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനിൽ നിന്നും ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് സംസ്‌ഥാന ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം ബാങ്ക് സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വായ്‌പാ വിതരണത്തിലും കുടിശിക പിരിവിലും നേടിയെടുത്ത പുരോഗതിയിലൂടെ ബാങ്കിന് തൻ വർഷ ലാഭം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. 2025-26 സാമ്പത്തിക വർഷം 70 കോടി വായ്‌പാ വിതരണം നടത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ബാങ്ക് പ്രവർത്തിക്കുന്നത് കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന കാർഷിക വായ്‌പകൾ തന്നെയാണ് ബാങ്കിന്റെ പ്രധാന ആകർഷണം. കൃത്യമായ തിരിച്ചടവിന് പലിശയുടെ 15% വരെ സബ്‌സിഡി നൽകി വരുന്നു. പശു വളർത്തൽ, ആട് വളർത്തൽ, പോത്ത് വളർത്തൽ, പന്നി ഫാം, കോഴി ഫാം, കാപ്പി, കുരുമുളക് റബർ തേയില, വാഴ, കശുവണ്ടി, ഫ്രൂട്ട്സ്, ഏലം, ഇഞ്ചി, വാനില, പച്ചക്കറി ,കാർഷിക യന്ത്രങ്ങളും മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിനും കൂടാതെ മേഖലയിലെ മറ്റ് എല്ലാവിധ ആവശ്യങ്ങൾക്കും ബാങ്ക് വായ്‌പകൾ നൽകി വരുന്നുണ്ട്. കാർഷിക
മേൽ പറഞ്ഞ വായ്‌പകൾക്ക് പുറമെ ഭവന നിർമ്മാണ, നവീകരണ വായ്‌പകൾ, കച്ചവട വായ്‌പകൾ, ആകർഷകമായ പലിശ നിരക്കുള്ള സ്വർണ്ണപ്പണയ വായ്‌പയും ബാങ്ക് നൽകി വരുന്നു.
കുടുംബശ്രീയുമായി ചേർന്ന് 4% പലിശനിരക്കിൽ ജോയിൻ്റ് ലയബിലിറ്റി വായ്‌പകൾ (JI.G) നൽകി വരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വൈവിധ്യങ്ങളാർന്ന ജെഎൽജി സംരംഭങ്ങൾട്ട് 3 കോടി രൂപയിലധികം വിതരണം ചെയ്യാൻ ബാങ്കിന് കഴിഞ്ഞു. നവംബർ മാസത്തോട് കൂടി പഞ്ചായത്ത്” തലത്തിൽ വായ്‌പാ മേള സംഘടിപ്പിക്കുന്നതിന് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. സംസ്‌ഥാന കാർഷിക വികസന ബാങ്ക് ഏർപ്പെടുത്തിയ മികച്ച കർഷകർക്കുള്ള അവാർഡിൽ രണ്ടാം സ്‌ഥാനം നേടിയ ബാങ്കിലെ എ ക്ലാസ്സ് മെമ്പറായ പൗലോസ് കെ.സി യെ ഒക്ടോബർ 31 ന് നടക്കുന്ന ബാങ്കിന്റെ 50-ാമത് പൊതുയോഗത്തിൽ വെച്ച് ആദരിക്കുന്നതാണ്. കൂടാതെ ബാങ്കിന്റെ പ്രവർത്തന പരിധിയായ മാനന്തവാടി താലൂക്കിലെ എ ക്ലാസ്സ് മെമ്പർമാരിൽ നിന്നും ഏറ്റവും മികച്ച കർഷകരെ കണ്ടെത്തി ആദരിക്കുന്നതിനും, 2024-25 അദ്ധ്യയന വർഷം ബാങ്കിലെ എ ക്ലാസ്സ് മെമ്പർ മാരുടെ മക്കളിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചിട്ടുള്ളവർക്ക് സ്‌കോളർഷിപ്പും നൽകുന്നുണ്ട്.