പോളിടെക്നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ മേപ്പാടി പോളിടെക്നിക് കോളേജിൽ മുഴുവൻ സീറ്റിലും മൃഗീയ ഭൂരിപക്ഷത്തോടെ കൂടി കെ എസ് യു – എം എസ് എഫ് സഖ്യം വിജയിച്ചു വിജയിച്ചശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ വിജയാഹ്ലാദപ്രകടനവും സംഘടിപ്പിച്ചു ആഹ്ലാദപ്രകടനം കെഎസ് യു ജില്ലാ പ്രസിഡണ്ട് അഡ്വ. ഗൗതം ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു മുബഷിർ നെടുംകരണ അധ്യക്ഷത വഹിച്ചു, രാജു ഹെജമാടി, ഏ രാംകുമാർ, ശിഹാബ് ചേറിൽ,ഫായിസ് തലക്കൽ, മുബാരിഷ് അയ്യാർ, എബി പീറ്റർ, വിഷ്ണു, മജീദ്, യൂനുസ് ചുളുക്ക, അമാൻ മുഹമ്മദ്, മുഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു
ചെയർമാൻ -മുഹമ്മദ് അമാൻ
വൈസ് ചെയർമാൻ -മുഹമ്മദ് മുഫ്ലിഹ് എം
വൈസ് ചെയർമാൻ ലേഡി- റൈഹാനത്ത്
ജനറൽ സെക്രട്ടറി -അക്‌ബർ ഷാ
പൊളി ടെക്നിക് യൂണിയൻ കൗൺസിലർ -മംഗള വല്ലി
ഫൈൻ ആർട്സ് സെക്രട്ടറി – ആൽബിൻ സണ്ണി
മാഗസിൻ എഡിറ്റർ -സേഫനാസ്