മരണാനന്തരം മെഡിക്കൽ പഠനത്തിനായി സ്വന്തം ശരീരം വിട്ടു നൽകാൻ സമ്മതപത്രം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി. വയനാട് ജില്ലാ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ ആർ. ചാന്ദിനിയ്ക്ക് സമ്മതപത്രം കൈമാറി.
മാർഗനിർദ്ദേശ പ്രകാരമുള്ള രേഖകൾ തയ്യാറാക്കി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി. തുടർ നടപടിയായി ബോഡി ഡോണർ തിരിച്ചറിയൽ കാർഡ് ദാതാവിന് നൽകും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






