കോളേജ് തെരഞ്ഞെടുപ്പിലെ മിന്നിതിളങ്ങുന്ന വിജയം ആവർത്തിച്ച് ജില്ലയിലെ മൂന്നിൽ രണ്ട് പോളിടെക്‌നിക്കുകളിലും മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ. ‘നിഷ്‌പക്ഷതയുടെ നിശബ്‌ദതയല്ല നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം’ മുദ്രാവാക്യത്തിൽ പോളിടെക്‌നിക്ക് കോളേജുകളിൽ വെള്ളിയാഴ്‌ച നടത്തിയ തെരഞ്ഞെടുപ്പിൽ മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്കുകളിലാണ് ഏഴിൽ എഴു സീറ്റും നേടിയത്.
മീനങ്ങാടിയിൽ കഴിഞ്ഞ തവണ നഷ്‌ടമായ ചെയർമാൻ, ജനറൽ സെക്രട്ടറി, കൗൺസിലർ സീറ്റുകൾ മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചാണ് എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തിയത്. മേപ്പാടി പോളിടെക്‌നിക്കിൽ കോളേജ് യൂണിയൻ യുഡിഎസ്‌എഫ് നിലനിർത്തി. അധ്യയന വർഷത്തിൽ കലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിൽ ജില്ലയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16ൽ 11 കോളജുകളിലും കണ്ണൂർ സർവകലാശാലയ്‌ക്ക് കീഴിൽ അഞ്ചിൽ മൂന്നു കോളേജുകളും എസ്‌എഫ്‌ഐ മികച്ച ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ചിരുന്നു.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മീനങ്ങാടിയിലും ദ്വാരകയിലും പ്രവർത്തകർ പ്രകടനം നടത്തി. മീനങ്ങാടിയിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം എസ് ആദർശ്, ഏരിയാ സെക്രട്ടറി അക്ഷയ് പ്രകാശ്, ഇ എ സായന്ത് എന്നിവർ നേതൃത്വം നൽകി. ദ്വാരകയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി പ്രവീൺ കുമാർ, അഫ്‌സൽ എന്നിവർ നേതൃത്വം നൽകി.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






