21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ
ഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിലും സാമൂഹിക സുരക്ഷയിലും നിർണായക പങ്ക് വഹിക്കുന്ന വകുപ്പാണ് എക്‌സൈസ് വകുപ്പെന്ന് അഭിപ്രായപ്പെട്ട മന്ത്രി കലാ-കായിക രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ നയപരമായ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു.

മേളയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 1500ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും. ആദ്യമായാണ് സംസ്ഥാന എക്‌സൈസ് കലാ-കായിക മേള വയനാട് ജില്ലയിൽ സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന വേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ 14 ജില്ലകളിൽ വയനാട് ജില്ല ഒന്നാം സ്ഥാനം നേടി. കായിക മത്സരങ്ങൾ കൽപ്പറ്റ മരവയൽ ജനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് അരങ്ങേറുന്നത്. ഫുട്ബോൾ, കബഡി, ക്രിക്കറ്റ്, ചെസ്, ബാഡ്മിന്റൺ, വോളിബോൾ, വടംവലി എന്നിവയും വിവിധ വേദികളിലായി നടക്കും. ഒക്ടോബർ 16-ന് മലപ്പുറം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ലക്കിടിയിൽ എത്തിച്ചേരുകയും തുടര്‍ന്ന് വാദ്യമേള അകമ്പടിയോടെ വൈത്തിരി, ചുണ്ട, കൽപ്പറ്റ എന്നിവിടങ്ങളിൽ പ്രയാണം നടത്തി ഉദ്ഘാടന വേദിയിൽ എത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് നടന്ന ഇരുപതാമത് മേളയിലെ വ്യക്തിഗത ചാമ്പ്യന്മാരെയും കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നേടിയവരെയും വേദിയിൽ ആദരിച്ചു. മേളയുടെ സമാപന സമ്മേളനം ഒക്ടോബർ 19 വൈകുന്നേരം മൂന്നിന് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടക്കും.

ടി.സിദ്ദീഖ് എം.എൽ.എ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, കൽപറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. സരോജിനി, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, അഡീഷണൽ എക്സ്സൈസ് കമ്മീഷണർ എസ്. ദേവമനോഹർ, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണറും കായികമേള സംഘാടകസമിതി ചെയർമാനുമായ എ.ജെ ഷാജി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ.എം ഫ്രാൻസിസ്, കൽപറ്റ നഗരസഭ ഡിവിഷൻ കൗൺസിലർമാരായ സി.കെ ശിവരാമൻ, എം.കെ ഷിബു, എം.ബി ബാബു, തൃശ്ശൂർ എക്സൈസ് അക്കാദമി ഡയറക്ടർ വി റോബർട്ട്, സംസ്ഥാന എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ മോഹൻ കുമാർ, സെക്രട്ടറി എം കൃഷ്ണകുമാർ, സംസ്ഥാന എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി സജു കുമാർ, ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന സമയം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഇന്ന് (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകും;സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സാധ്യത

തിരുവനന്തപുരം: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ

സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ പണയ വായ്പയിൽ കുതിപ്പ്; 122ശതമാനം കൂടി, അനധികൃത വില്പനയും തകൃതി

മാസങ്ങളായി സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതോടെ രാജ്യത്തെ ബാങ്കുകളിലും ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങളിലും സ്വർണ്ണപണയ വായ്പയിൽ വൻ വർധനവ്. കഴിഞ്ഞ ജൂൺ മാസം വരെ മാത്രം സ്വർണ്ണവായ്പ മുൻവർഷത്തേക്കാൾ 122ശതമാനം കൂടിയെന്നാണ് റിസർവ്വ് ബാങ്ക്

3 അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 8 പേർ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 8 പേർ കൊല്ലപ്പെട്ടു. കബീർ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്നും, ഇവരെ കൂടാതെ മറ്റ് അഞ്ച്

വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്

വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ

21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.