വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്

വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത്‌ 42.41 കോടിയുടെ പ്രവർത്തികളാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നടപ്പാക്കിയതെന്ന് വികസന സദസിൽ വിശദീകരിച്ചു. 118 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡും തിരുനെല്ലി കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ബഡ്സ് പാരഡൈസ് സ്‌കൂളിന് സംസ്ഥാന വനിത ശിശു വികസന വകുപ്പിൻറെ ഉജ്വല ബാല്യ പുരസ്കാരം ഉൾപ്പെടെ നിരവധി ജില്ലാ-സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചു. പാലിയേറ്റീവ് കെയർ, മാലിന്യ മുക്തം പശ്ചാത്തല മേഖല എന്നീ മേഖലകളിലും മികച്ച മുന്നേറ്റമാണ് പഞ്ചായത്ത്‌ കാഴ്ച വെക്കുന്നത്. എല്ലാ വർഷവും ഗോത്രഫെസ്റ്റും വിത്തുത്സവവും വിപുലമായി സംഘടിപ്പിക്കുന്നുമുണ്ട്.

വികസന പദ്ധതികൾക്കുള്ള അംഗീകാരത്തിനൊപ്പം ഭാവിയിലേക്കുള്ള നിരവധി നിര്‍ദേശങ്ങളും വികസന സദസിലെ ഓപ്പൺ ഫോറത്തിൽ ഉയര്‍ന്നുവന്നു. വന്യമൃഗ പ്രതിരോധത്തിനായി ഫെൻസിങ് സൗകര്യം മെച്ചപ്പെടുത്തുക, ഷെൽട്ടർ ഹോം സ്ഥാപിക്കുക തുടങ്ങി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓപ്പൺ ഫോറം ചര്‍ച്ച ചെയ്തു. ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ മൂല്യവർദ്ധിത പാലുത്പന്നങ്ങൾ ബ്രാന്റ് ചെയ്യുക, വനവിഭവങ്ങളുടെ സംസ്കരണത്തിന് ഫാക്‌ടറി ആരംഭിക്കുക, ചെറുകിട ജലസേചന പദ്ധതികൾ ആരംഭിക്കുക, തോട്ടവിള കൃഷിക്ക് കർഷകർക്ക് സബ്‌സിഡി സഹായം, വാട്ടർഷെഡ്ഡ് മാനേജ്മെന്റ് തുടങ്ങിയ നിര്‍ദേശങ്ങളും ചർച്ചയായി. അഭ്യസ്തവിദ്യരായ ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ തൊഴിലില്ലായ്‌മ,
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം എന്നിവും പ്രതിനിധികൾ ഉന്നയിച്ചു. മൃഗസംരക്ഷണമേഖലയിൽ കൂടുതൽ ഡോക്‌ടർമാരെ നിയമിക്കണം, വയോജനങ്ങൾക്ക് പകൽവീട്ടിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനം ഒരുക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എ.എൻ സുശീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസല കുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എൻ ഹരീന്ദ്രൻ, റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സിജിത്ത്, ബേബി മാസ്റ്റർ, പ്രഭാകരൻ, വസന്തകുമാരി, തിരുനെല്ലി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.കെ ശങ്കരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.