കല്‍പ്പറ്റ: സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കേസില്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഇന്നലെ എഫ് ഐ ആര്‍ ഇടുകയും, ഇന്ന് സി പി എം ജില്ലാ സെക്രട്ടറി മാധ്യമങ്ങളെയും കാണുകയും, ഡി വൈ എഫ് ഐ തന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തത് കൂട്ടിവായിക്കുമ്പോള്‍ അത് വ്യക്തവുമാണ്. ശരിക്കും ഡി വൈ എഫ് ഐക്കാര്‍ മാര്‍ച്ച് നടത്തേണ്ടത് ബ്രഹ്‌മഗിരി സൊസൈറ്റി ഡയറക്ടര്‍ കൂടിയായ മന്ത്രി ഒ ആര്‍ കേളുവിന്റെ ഓഫീസിലേക്കാണ്. ബ്രഹ്‌മഗിരി സൊസൈറ്റിയുടെ പേരില്‍ നിരവധി പേരുടെ പക്കല്‍ നിന്നാണ് സി പി എം നേതാക്കള്‍ പണം പിരിച്ചത്. സൊസൈറ്റിയില്‍ നടന്ന കോടികളുടെ കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാവുകയും, ജനങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലാണ്. സി പി എം ഭരണം നടത്തുന്ന തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശീയുടെ പേരില്‍ വന്‍അഴിമതിയാണ് നടന്നത്. ഇവിടെയും നേതാക്കള്‍ ആരോപണ വിധേയരാണ്. ഇത്തരത്തിലുള്ള അഴിമതിക്കഥകള്‍ മറച്ചുപിടിക്കാനും ഈ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് സി പി എം ഈ രാഷ്ട്രീയപൊറാട്ടുനാടകം കളിക്കുന്നത്. തനിക്കെതിരെ എടുത്ത കേസില്‍ നിയമപരമായി മുന്നോട്ടുപോകും. വിജിലന്‍സും, പൊലീസും തന്നെ ചോദ്യം ചെയ്തു. അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി കോടതിയാണ് പറയേണ്ടത്. നീതി ന്യായ കോടതികളില്‍ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ നിയമപരായി മുന്നോട്ടുപോകുമെന്നും എം എല്‍ എ പറഞ്ഞു. സി പി എം തനിക്കെതിരെ എത്ര സമരം നടത്തിയാലും ബ്രഹ്‌മഗിരിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് അതിശക്തമായ സമരവുമായി മുന്നോട്ടുപോകും. കോടികളുടെ കൊള്ളയാണ് നടന്നിരിക്കുന്നത്. ബ്രഹ്‌മഗിരിയില്‍ നടന്ന തട്ടിപ്പ് വിജിലന്‍സും, ക്രൈം ബ്രാഞ്ചും, ഇ ഡിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരും. പണം നിക്ഷേപിച്ചവര്‍ സമരത്തിലാണ്. പ്രവാസികളും, കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം സമരത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






