ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പട്ടികവർഗ്ഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 20 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് അവസരം. പത്താം താരമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പി.വി.റ്റി.ജി /അടിയ /പണിയ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം തരം യോഗ്യത മതിയാവും. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ, ആയുർവ്വേദം /പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ഒക്ടോബർ 25 വൈകിട്ട് നാലികം നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസിലോ മാനന്തവാടി, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകളിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നൽകണം. ഫോൺ: 04935 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി)

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






