അതി ദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം നടത്തി മൂപൈനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. രണ്ട് കുടുംബങ്ങൾക്ക് ഭൂമി, മൂന്ന് കുടുംബങ്ങൾക്ക് വീട്, 42 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് എന്നിവയ്ക്ക് പുറമെ മരുന്ന് ആവശ്യമുള്ള 20 കുടുംബങ്ങൾക്കും പഞ്ചായത്ത് സേവനം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷനായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ കെ.റഫീഖ്, പി.കെ സാലിം, ഡയാന മച്ചാഡോ അംഗങ്ങളായ വി.എൻ ശശീന്ദ്രൻ, യശോദ, ശശിധരൻ, വി.ഇ.ഒ നൗഫൽ എന്നിവർ പങ്കെടുത്തു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






