കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ റഹിയാനത്ത് ബഷീർ ചടങ്ങിൽ സംബന്ധിച്ചു.
ദുരന്തനിവാരണ സേന ചെയർമാൻ അബ്ദുൽ ഗഫൂർ ഊത്താലക്കൽ കൺവീനർ ഷിബു കറുകുളത്തിൽ ട്രഷറർ രാജേഷ് കോലോത്തൊടി കോഡിനേറ്റർ അജിത് കെ വൈസ് ചെയർമാൻ മുഹമ്മദ് പള്ളിക്കണ്ടി എക്സിക്യൂട്ടീവ് മെമ്പർമാരായ ജംഷീദ് കിഴക്കയിൽ അബ്ദുൽ റഷീദ് മടത്തൊടുക എന്നിവർ പങ്കെടുത്തു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി