രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം പലര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. വല്ലപ്പോഴുമുണ്ടാകുന്ന തലകറക്കം പലപ്പോഴും ദോഷകരമല്ലെങ്കിലും ആവര്‍ത്തിച്ചുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൈപ്പോടെന്‍ഷന്‍ (രക്തസമ്മര്‍ദ്ദം കുറയുന്നത്)കൊണ്ടായിരിക്കും. ഇതുകൊണ്ട് മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകാം. കാലുകളില്‍ രക്തം താല്‍ക്കാലികമായി കെട്ടിക്കിടക്കുക, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത്, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ ഉപയോഗം, ഭക്ഷണശേഷമുള്ള രക്തപ്രവാഹത്തിലെ മാറ്റങ്ങള്‍ ഇവയൊക്കെ തലകറക്കത്തിന് കാരണമായേക്കാം.

കുറഞ്ഞ രക്തസമ്മര്‍ദ്ദം എങ്ങനെയാണ് തലകറക്കത്തിന് കാരണമാകുന്നത്

ഒരാള്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന സ്ഥലത്തുനിന്നും എഴുന്നേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുകയും തലകറക്കമോ ബോധക്ഷയമോ ഉണ്ടാവുകയോ ചെയ്യാം. എഴുന്നേല്‍ക്കുന്ന സമയത്ത് ഗുരുത്വാകര്‍ഷണം മൂലം കാലുകളിലും പാദങ്ങളിലും രക്തം കെട്ടിക്കിടക്കും. കാലുകളിലെ ഞരമ്പുകള്‍ ചുരുങ്ങുമ്പോള്‍ രക്തം ഹൃദയത്തിലേക്ക് തിരികെ തളളുന്നു. പ്രധാന അവയവങ്ങളിലേക്ക് പ്രത്യേകിച്ച് തലച്ചോറിലേക്ക് രക്തയോട്ടം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഹൃദയമിടിപ്പ് ചെറുതായി വര്‍ധിക്കുന്നു.അപ്പോള്‍ ചെറിയ ധമനികള്‍ മുറുകുകയും രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇങ്ങനെയാണ് സാധാരണയായി തലച്ചോറിലേക്ക് രക്തപ്രവാഹം നടക്കുന്നത്. ഈ പ്രക്രീയയുടെ ഏതെങ്കിലും ഭാഗം വൈകുകയോ ദുര്‍ബലമാകുകയോ ചെയ്താല്‍ തലകറക്കമോ കണ്ണില്‍ ഇരുട്ട് കയറുകയോ ചെയ്യുന്നതുപോലുന്നതുപോലുള്ള അനുഭവം ഉണ്ടാകുന്നു.

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും

ഇരിട്ടിയിൽ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; തട്ടിയത് നാട്ടുകാര്‍ പിരിച്ചെടുത്ത തുക

കണ്ണൂരില്‍ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇരിട്ടിയിലാണ് സംഭവം. പട്ടാന്നൂര്‍ സ്വദേശി ഷാനിഫാണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് വൃക്ക നല്‍കാനുളള ഡോണറെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപയാണ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം പലര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. വല്ലപ്പോഴുമുണ്ടാകുന്ന തലകറക്കം പലപ്പോഴും ദോഷകരമല്ലെങ്കിലും ആവര്‍ത്തിച്ചുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൈപ്പോടെന്‍ഷന്‍ (രക്തസമ്മര്‍ദ്ദം കുറയുന്നത്)കൊണ്ടായിരിക്കും. ഇതുകൊണ്ട് മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകാം.

‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു.

ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ ഒരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.